R.S.S OLINJUM THELINJUM
ആർ.എസ്.എസ്:
ഒളിഞ്ഞും തെളിഞ്ഞും
ദേവനുരു മഹാദേവ
DEVANURU MAHADEVA
പരിഭാഷ: അനാമിക
ആർ.എസ്.എസ്സിൻ്റെ ജീവൻ കുടികൊള്ളുന്നത് എവിടെയാണെന്ന് അന്വേഷിക്കുന്ന ഈ കൃതി ഇതിനകം രാജ്യത്തിന്റെയാകെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. കന്നഡയിൽ അര ലക്ഷത്തോളം കോപ്പികളാണ് ഈ ചെറിയ കൃതി വിറ്റുപോയത്. വിവിധ ഭാഷകളിലേക്കിത് മൊഴിമാറ്റപ്പെട്ടു. ആർ.എസ്.സ് സ്ഥാപകരുടെയും ഹിന്ദുത്വ സൈദ്ധാന്തികരുടെയും വാക്കുകളിലൂടെയാണ്, രാജ്യം പത്മശ്രീ നൽകി ആദരിച്ച കന്നഡ സാഹിത്യത്തിലെ മുൻ നിരക്കാരിലൊരാളും ദളിത് പ്രസ്ഥാന നായകനുമായ ദേവനുരു മഹാദേവ ഹിന്ദുത്വത്തിന്റെ ശരീര ശാസ്ത്രത്തെ അനാവരണം ചെയ്യുന്നത്.
ഹിന്ദുത്വം ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുകയും ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ മനുസ്മൃതിയുടെ ഗതകാല ജീർണതയിലേക്ക് രാജ്യത്തെ നയിക്കുകയും ചെയ്യുന്നതിനെ ഇത്ര ലളിതമായും ആഴത്തിലും വിശകലനം ചെയ്യുന്ന അധികം കൃതികൾ ഉണ്ടായിട്ടില്ല. അതു തന്നെയാണ് ഈ പുസ്തകത്തിൻ്റെ പ്രാധാന്യവും .
9789392950759
ലേഖനം
Original price was: ₹80.00.₹70.00Current price is: ₹70.00.