MAHABHARATHA KATHAKALILOODE ORU YATHRA
മഹാഭാരത കഥകളിലൂടെ ഒരു യാത്ര
എം.എം. സചീന്ദ്രൻ
M M Sacheendran
Hardbound copy
മഹാഭാരതംപോലെയുള്ള ഒരു ഇതിഹാസത്തെ തൊലിപ്പുറമേ വായിക്കരുത്! പഴഞ്ചൊല്ലുകൾക്കും പഴമൊഴികൾക്കുംപോലും ഈയൊരു പ്രത്യേകതയുണ്ട്. കാർമ്മേഘാവൃതമായ ആകാശത്തെ നോക്കി ‘കണ്ണെഴുതി പൊട്ടുംതൊട്ടു നിൽക്കുന്നതു കണ്ടില്ലേ’ എന്നു പറയുന്ന ഒരു വീട്ടുമുത്തശ്ശിയുടെ വാക്കിൽപ്പോലും ആന്തരികമായ അർത്ഥത്തിന്റെ അടരുകൾ ഉണ്ട്. നിങ്ങൾക്ക് ഗ്രന്ഥകർത്താവിന്റെ നിഗമനങ്ങളോടു വിയോജിക്കുകയും കലഹിക്കുകയും ആകാം. പക്ഷേ, അതനുവദിക്കുന്ന ഒരു ഇടം ഈ കൃതി പ്രദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രധാനം. അതതു കാലത്തിൻ്റെ ദർശനങ്ങളും നിലപാടുകളും ഓരോ കാലത്തിന്റെയും അധീശവിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും അതതു കാലത്തെ രചനകളിൽ എങ്ങനെ പ്രതിഫലിതമാകുന്നു എന്നതാണ് പ്രധാനം. ചരിത്രങ്ങളുടെ പാഠപരതയും പാഠങ്ങളുടെ ചരിത്രപരതയും എങ്ങനെ പുതുപാരായണക്രമങ്ങൾ ആവശ്യപ്പെടുന്നു എന്നതാണ് എം.എം. സചീന്ദ്രൻ്റെ മുഖ്യമായ പരിഗണനാവിഷയം.
കെ.പി. മോഹനൻ
ഭാരതത്തിന്റെ ഇതിഹാസമാണ് വ്യാസമഹാഭാരതം. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വചരിത്രം എന്ന് ഇതിഹാസത്തെ നിർവ്വചിച്ചിട്ടുണ്ട്. ഇതിഹാസം പുർണ്ണമായ ചരിത്രമോ വെറും കെട്ടുകഥയോ അല്ല എന്നു വിവക്ഷ. കഥയുണ്ടായ കാലത്തെ അധികാരസ്വരൂപങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ച ധർമ്മനീതിയും ദണ്ഡനീതിയും പ്രത്യയശാസ്ത്രവും, സംഭവിച്ചിരുന്നുവെങ്കിൽ എന്ന് ആ സമൂഹം ആഗ്രഹിച്ച സ്വപ്നങ്ങളും, അറിയാത്ത സമസ്യകൾക്ക് അവരുടെ യുക്തിബോധം സങ്കൽപ്പിച്ച കാര്യകാരണബന്ധങ്ങളുമൊക്കെയാണ് പുരാവൃത്തങ്ങളാകുന്നത്. പഴയ പ്രത്യയശാസ്ത്രം തീർച്ചയായും പുതിയ കാലത്തിനു യോജിക്കുകയില്ല. പുതിയ കണ്ടുപിടിത്തങ്ങൾ പഴയ കാര്യകാരണബന്ധങ്ങളെ തിരുത്തും. പക്ഷേ, ഭാരതത്തിൻ്റെ സംസ്കാരവും ചരിത്രവും പഠിക്കാനും പഴയകാലത്തിന്റെ തിന്മകൾ പലതും എങ്ങനെ ഉരുവംകൊണ്ടു എന്നു മനസ്സിലാക്കാനും ശ്രമിക്കുന്നവർക്ക് ആശ്രയിക്കാവുന്ന അക്ഷയഖനിയാണ് വ്യാസമഹാഭാരതം. എന്താണ് പുരാവൃത്തങ്ങൾ എന്നതുപോലെത്തന്നെ പ്രധാനമാണ് എന്തല്ല പുരാവൃത്തങ്ങൾ എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും. സാംസ്കാരികപാരമ്പര്യത്തോടുള്ള എല്ലാ ബഹുമാനവും ആദരവും നിലനിർത്തിക്കൊണ്ടുതന്നെ അത്തരം ഒരു തിരിച്ചറിവോടെ മഹാഭാരതകഥകളെ സമീപിക്കാനാണ് ഈ പുസ്തകത്തിൽ ശ്രമിക്കുന്നത്.
ISBN 978-81-19164-86-8
Original price was: ₹1,300.00.₹1,040.00Current price is: ₹1,040.00.