THYAGARAJAYUGAM
ത്യാഗരാജയുഗം
ഏ.പി. സുകുമാരൻനായർ
A P Sukumaran Nair
നാരദതുല്യനായ “നാദതനുവാണ്’ ‘ ത്യാഗരാജസ്വാമികൾ. സഹസ്രാധികം കീർത്തനങ്ങൾ ആ സുവർണ്ണതുലികയിൽ നിന്നുതിർന്നു വീണിട്ടുണ്ട്. കാലരഥത്തിൻ്റെ ചക്രങ്ങൾ ക്കൊപ്പം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഭഗവൽഭക്തി രസായനങ്ങളായ കീർത്തനങ്ങൾ ആരാധകരുടെ മനസ്സിൽ നിന്ന് മനസ്സിലേക്ക്, കർണ്ണങ്ങളിൽ നിന്ന് കർണ്ണങ്ങളിലേക്ക് നാദസുധാമൃതം പൊഴിക്കുന്ന കീർത്തനങ്ങൾ. ആ കീർ ത്തനങ്ങളാണ് ഏതു സംഗീതസദസ്സിനെയും ധന്യമാക്കു ന്നത്. ദക്ഷിണഭാരതീയ സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യമായി മാറിയിരിക്കുന്നു. ത്യാഗരാജ സ്വാമികൾ. ത്യാഗരാജയുഗം എന്ന ഈ കൃതി ത്യാഗരാജ സ്വാമികളുടെ കാവ്യഗംഗയിലൂടെ നടത്തുന്ന തോണിയാത്ര യാണ്. ആ കാവ്യഗംഗയുടെ ശാദ്വലതിരങ്ങളിലെ ഭക്തിബ ന്ധുരമായ ഭാവങ്ങൾ ഒപ്പിയെടുത്തവതരിപ്പിക്കുന്ന കൃതി. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിലെ സംഗീതസംസ്കാര ത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ത്യാഗരാജസ്വാമികളുടെ ജീവിതകഥ ഇവിടെ അനാവൃതമാകുന്നു. സരളസാന്ദ്രമായ ശൈലിയിൽ ശ്രീ ഏ.പി. സുകുമാരൻനായർ രചിച്ച ഈ കൃതി അസംഖ്യം വരുന്ന ത്യാഗരാജാരാധകർക്ക് ലഭിക്കുന്ന അമൂല്യപുരസ്ക്കാരമാണ്. പ്രൊഫസർ എസ്. ഗുപ്തൻ നായരുടെ പ്രൗഢോജ്വലമായ അവതാരികയാൽ പരിശോ ഭിതമായിരുന്നു ഈ ഗ്രന്ഥത്തിൻ്റെ ആദ്യപതിപ്പ്. പുതിയപതി പ്പിൽ ആ അവതാരികക്കൊപ്പം വരകവിയായ എസ്. രമേശൻ നായരുടെ അവതാരികയും ചേർത്തിരിക്കുന്നു.
ISBN 978-81-943840-6-9
Original price was: ₹200.00.₹170.00Current price is: ₹170.00.