SREERAMACHARITHAM SAMSKRITHAKAVYAM
ശ്രീരാമചരിതം
സംസ്കൃതകാവ്യം
രാമരസം (മലയാളവ്യാഖ്യാനം)
ഡോ. പാഴൂർ ദാമോദരൻ
Dr Pazhoor Damodharan
അനശ്വരകീർത്തിയായ വിദ്വാൻ മച്ചാട്ടിളയത് (17611842) 61 ശ്ലോക മുള്ള ശ്രീരാമചരിതം ഒട്ടുമിയ്ക്കതും യമകത്തോടെ രചിച്ചിരിയ് ക്കുന്നു. ശബ്ദാർത്ഥങ്ങളിലുള്ള അദ്ദേഹത്തിൻ്റെ അത്ഭുതകരമായ സ്വാധീനം ആസ്വദിച്ചുതന്നെ അറിയേണ്ടതാണ്.
ഡോ. ദാമോദരന്റെറെ അത്യന്തം ഉപകാരപ്രദമായ വ്യാഖ്യാനമാണ് നമുക്കനുഗ്രഹമായിരിയ്ക്കുന്നത്. സ്വർഗസ്ഥനായ വിദ്വാൻ ഇളയ ത് ഡോ. ദാമോദരനെ രണ്ടുകയ്യും ശിരസ്സിൽവെച്ചനുഗ്രഹിയ്ക്കുന്ന ത് ഞാൻ ഭാവനയിൽ കാണുന്നു.
വി. വൈദ്യലിംഗശർമ്മ
ശ്രീരാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള കഥ അറു പത്തിയൊന്നു ശ്ലോകങ്ങളിലായി പ്രിതിപാദിയ്ക്കുന്ന ഒരു ലഘു കാവ്യമാണ് ശ്രീരാമചരിതം. യമകകാവ്യങ്ങൾ വ്യാഖ്യാനമില്ലാതെ വായിച്ച് അർത്ഥം മനസ്സിലാക്കുക അത്ര എളുപ്പമല്ല. പലപ്പോഴും പദങ്ങൾ അപ്രസിദ്ധാർഥത്തിലാണ് ഉപയോഗിച്ചുകണ്ടിട്ടുള്ളത്. ഈ പ്രശ്നം ഡോ. ദാമോദരൻ തൻ്റെ വിപുലമായ വ്യാഖ്യാനസംരംഭ ത്തിലൂടെ പരിഹരിച്ചിരിയ്ക്കുന്നു.
ഡോ. സി. രാജേന്ദ്രൻ
ISBN 978-81-948191-1-0
Original price was: ₹120.00.₹100.00Current price is: ₹100.00.