AANO
ആനോ
ജി.ആർ. ഇന്ദുഗോപൻ
G R Indugopan
1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുക ളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിൻ്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു. അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്‌മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി. ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആൽബിനോ ആനക്കുട്ടിയുടെ കഥ.
നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം.
നോവൽ
100N 978-95-5752-275-7
ഉദ്വേഗപൂർണമായ വായനയുടെ ഉത്സവം സമ്മാനിക്കുന്ന എഴുത്തു കാരനിൽനിന്ന് വേറിട്ട ഒരു പുസ്‌തകം.
Original price was: ₹699.00.₹559.00Current price is: ₹559.00.