AYALPAKKATHAYAM
അയൽപക്കത്തായം
വി.ടി. ജയദേവൻ
V T Jayadevan
സുഖത്തിൽ, സ്വർഗ്ഗത്തിൽ കഴിയുന്ന മനുഷ്യർ കുറച്ചു മനുഷ്യരുടെ ഒപ്പമാണ്. നരകത്തിൽ, വേദനയിൽ, ജയിലറയിൽ കഴിയുമ്പോൾ നാം കോടാനുകോടി മനുഷ്യരുടെ ഒപ്പമാണ്. അവരുടെ വേദനകളുടെയും സഹനത്തിന്റെയും ഒപ്പമാണ്. ആ ഒപ്പമാകലിനുവേണ്ടിയാവണം എല്ലാ സിദ്ധാർത്ഥന്മാരും കൊട്ടാരവാസംവിട്ടിറങ്ങിപ്പോകുന്നത്…
ഒരു നേട്ടത്തിനും വേണ്ടിയല്ലാതെ മനുഷ്യർ പരസ്പരം ഒന്നുചേരുക എന്ന കാഴ്ചപ്പാടിൽ രൂപംകൊണ്ട അയൽക്കൂട്ടപ്രസ്ഥാനത്തിൻ്റെ പശ്ചാത്തലത്തിൽ മാധവൻ, ജാനകി എന്നിവരുടെ അലൗകികപ്രണയത്തിന്റെ കഥ. അസൂയയും വെറുപ്പും വിദ്വേഷവും പകയും പ്രതികാരവുമെല്ലാം മനുഷ്യസ്നേഹമെന്ന മഹാപ്രവാഹത്തിൽ അലിഞ്ഞില്ലാതായി, അപരനും ചേർന്നതാണ് ഞാൻ എന്ന ഒരുമയുടെ സുന്ദരസങ്കൽപ്പത്തിലേക്കുയരുന്ന രചന.
വി.ടി. ജയദേവൻ്റെ ഏറ്റവും പുതിയ നോവൽ
മലയാളം/നോവൽ
ഫിക്ഷൻ
ISBN 978-81-19164-74-5
Original price was: ₹250.00.₹210.00Current price is: ₹210.00.