Sale!

KALACHI

കലാച്ചി
കെ.ആർ. മീര

MRP. 599
Discount price. 479

തീവ്രപ്രണയത്താൽ ഉലഞ്ഞ ഒരുവളുടെ ഉള്ളുകിടുക്കും സഞ്ചാരം. രക്തമുറയും ശൈത്യ ത്തിലൂടെ, നെഞ്ചുപിടയ്ക്കും കാറ്റിലൂടെ അവളെ പായിച്ച ആ അന്വേഷണത്തിന്റെ കഥ. സമകാലീനരാഷ്ട്രീയത്തിൻ്റെ കനൽ നീറിപ്പുകയുന്ന ആഴമാർന്ന നോവൽ.

-സോണിയ റഫീക്

തീക്ഷ്‌ണമായ ഒരു രാഷ്ട്രീയപ്രസ്‌താവമാണ് കെ.ആർ. മീരയുടെ കലാച്ചി. നിദ്രാവ്യാധി എന്ന രൂപകത്തിലൂടെ ഈ നോവൽ ഒരു ജനതയെന്ന നിലയിൽ നാം പുറത്തുകടക്കാ നാവാത്തവിധം ഉണർന്നുകിടക്കുന്ന, രാഷ്ട്രവും മതവും ദേശീയതാവാദവും ചേർന്നു സൃഷ്ടിച്ച വർത്തമാനകാല യക്ഷിക്കഥയുടെ ദുഃസ്വപ്‌നത്തെപ്പറ്റി ഉച്ചത്തിൽ സംസാരി ക്കുന്നു; കലാത്മകമായി, കഥയുടെ പ്രതിരോധശേഷിയോടെ.

• പി.കെ. രാജശേഖരൻ

കെ.ആർ. മീര കലാച്ചി എന്ന മാന്ത്രികരചനയിലൂടെ ചരിത്രവും മിത്തും ഭ്രമാത്മകതയും കൂടിച്ചേർന്ന വിസ്‌മയ ലോകത്തേക്ക് വായനക്കാരെ കൊണ്ടുപോകുമ്പോഴും വർത്തമാനകാല രാഷ്ട്രീയത്തിന്റെയും ഇന്ത്യനവസ്ഥയു ടെയും പൊള്ളിക്കുന്ന യാഥാർഥ്യവും അനുഭവിപ്പിക്കുന്നുണ്ട്. കെ.ആർ. മീരയുടെ ഈ ക്ലാസ്സിക് കൃതി അതിശക്തമായ ഒരു സ്ത്രീപക്ഷരചന കൂടിയാണ്. മതവും പൗരത്യവും ആഴത്തിൽ ചർച്ചചെയ്യുന്ന കലാച്ചി മലയാളനോവലിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നു.

-പി.കെ. പാറക്കടവ്

Original price was: ₹599.00.Current price is: ₹479.00.