KAZHUKANMARUDE VIRUNNU
കഴുകന്മാരുടെ വിരുന്ന്
ജോസി ജോസഫ്
Jossy Josep
ഇന്ത്യൻ രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന അഴിമതിയുടേയും കൊള്ളക്കൊടുക്കലുകളുടെയും നേർചിത്രം വരച്ചുകാട്ടുന്ന പുസ്‌തകം. ബിഹാറിലെ ഒരു ഗ്രാമത്തിലേക്ക് റോഡ് കിട്ടുന്നതിനു മുതൽ ശതകോടികളുടെ ആയുധ ഇടപാടുകൾ നടപ്പാക്കുന്നതു വരെ നിറഞ്ഞു നിൽക്കുന്ന ഇടനിലക്കാരുടെ ലോകവും മധ്യേന്ത്യയിലെ ഖനന മേഖലകളുടെ യാഥാർത്ഥ്യങ്ങൾ മുതൽ കോർപറേറ്റ് ലോകത്തെ അവിശുദ്ധ കൂട്ടുകെട്ടുകളും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്നു. രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനി സ്ഥാപിച്ച തക്കിയുദ്ദീൻ വാഹിദിന്റെ കൊലപാതകത്തിനു പിന്നിലെ അറിയാക്കഥകളും മുംബൈ അധോലോകവും വിജയ് മല്യയും അംബാനിമാരുടെ വളർച്ചയുമൊക്കെ രേഖകളുടെ പിൻബലത്തോടെ ‘കഴുകന്മാരുടെ വിരുന്നി’ൽ ഇടംപിടിച്ചിരിക്കുന്നു
ക്ഷോഭിപ്പിക്കുന്ന വിധത്തിൽ ഗംഭീരമായ പുസ്‌തകം. ഈ പുസ്‌തകത്തിലെ ഒരധ്യായം പോലും ഒരു ദിനപത്രത്തിലും വെളിച്ചം കാണില്ല. ഇത് പ്രസിദ്ധീകരിക്കാൻ ഒരു എഡിറ്ററും അനുവദിക്കുകയുമില്ല. ചില കാര്യങ്ങൾ പറയുക തന്നെ വേണം, ജോസി ജോസഫ് അത് നൈപണ്യത്തോടെയും മികച്ച ശൈലിയിലും പറഞ്ഞിരിക്കുന്നു – ഹരീഷ് ഖരെ, എഡിറ്റർ, ദി ട്രിബ്യൂൺ
അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫിൻ്റെ ‘കഴുകന്മാരുടെ വിരുന്ന്’ ഇന്ത്യൻ സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്ന അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നു, പണ്ടോറയുടെ പെട്ടി തുറക്കലാണിത് – കുമി കപൂർ, ഇന്ത്യൻ എക്സ്‌പ്രസ്
ഒറ്റവാക്കിൽ പറഞ്ഞാൽ അതിവിശിഷ്ടം – പ്രീതീഷ് നന്ദി
ഇപ്പോൾ എൺപത്തെട്ടാം വയസ്സിലാണ്. എത്രയോ തവണ കണ്ണ് പരിശോധിക്കുന്നു. മന്ത്രിയല്ലാത്തതുകൊണ്ട് റി ഇമ്പേഴ്സസ്മെന്റോ അതോ ഇതോ കിട്ടില്ല. കുറച്ച് വായിക്കുമ്പോൾ കണ്ണ് വേദനിക്കും. പിന്നെ എത്രക് ചെറുതാക്കാമോ അത്രയും ചെറുതായിട്ടാണ് ഇപ്പോഴത്തെ മലയാളം ഫോണ്ടുകൾ പല പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുന്നത്. വായിച്ചാൽ കണ്ണ് വേദനിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും വായിക്കുന്നു എന്നു പറയാവുന്ന ഒരു പുസ്തകം, ജോസി ജോസഫ് എഴുതിയ ‘A Feast of Vultures’ ആണ്. ഫിക്ഷൻ അല്ല. ഉന്നതങ്ങളിലെ അഴിമതിയെക്കുറിച്ചുള്ള ഗംഭീരമായ പുസ്തകം. ജീവൻതന്നെ അപകടത്തിലാക്കി എഴുതിയ പുസ്‌തകമാണ്. നാം വായിച്ചിരിക്കേണ്ട പുസ്‌തകം – ടി പത്മനാഭൻ
ISBN: 978-81-953861-2-3
നോൺ-ഫിക്ഷൻ
Original price was: ₹649.00.₹519.00Current price is: ₹519.00.