Sale!

STHREEYE ETHA NINTE MAKAN

കമ്പിളി കണ്ടത്തെ കൽഭരണികളുടെ തുടർച്ചയായ, ബാബു അബ്രഹാമിന്റെ സ്ത്രീയെ ഇതാ നിന്റെ മകൻ എന്ന പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്
ഒക്ടോബർ 25ന് പുസ്തകം റിലീസ് ആവും പുസ്തകത്തിന്റെ വില 499 രൂപയാണ് നിങ്ങൾക്കിപ്പോൾ 399 രൂപയ്ക്ക് ഫ്രീ ഡെലിവറി ആയി ഇന്ത്യയിൽ എവിടെയും അയച്ചുതരുന്നതാണ്
പ്രിയപ്പെട്ട എല്ലാ വായനക്കാരും ദിയ ബുക്സ് വഴി ബുക്ക് ചെയ്യുക ഇന്ത്യയിൽ എവിടെയും ഫ്രീ ഡെലിവറിയായി അയച്ചുതരുന്നതാണ്

9961091581

9605721177

‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍’ അവസാനിക്കുന്നിടത്തുനിന്നാണ് ‘സ്ത്രീയേ, ഇതാ നിന്റെ മകന്‍’ തുടങ്ങുന്നത്. ദുരിതമയമായ നാട്ടിലെ ജീവിതം തീര്‍ന്നല്ലോ എന്നും പാരീസിലെ ജീവിതം പട്ടുമെത്തയാവുമല്ലോ എന്നും ആശ്വസിച്ചുകൊണ്ടാണ് ഞാന്‍ ‘കമ്പിളികണ്ടം’ അടച്ചുവെച്ചത്. പക്ഷേ, അതിനെക്കാള്‍ സംഭവബഹുലവും സംഘര്‍ഷഭരിതവുമാണ് ബാബു അബ്രഹാമിന്റെ പില്‍ക്കാലജീവിതം എന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു.
-അഷ്ടമൂര്‍ത്തി

കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ എന്ന ഹൃദയസ്പര്‍ശിയായ ഓര്‍മ്മപ്പുസ്തകത്തിനുശേഷം ബാബു അബ്രഹാം തന്റെ ജീവിതവഴികള്‍ വീണ്ടും തുറന്നെഴുതുന്നു. ഹൈറേഞ്ചിന്റെ പച്ചപ്പില്‍നിന്ന് വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും, പ്രവാസത്തിന്റെ കൊടുംശൈത്യത്തില്‍ അവന്‍ നേരിട്ട കനല്‍വഴികളും മറയില്ലാതെ കോറിയിടുന്നു ഇതില്‍. ചതിയുടെയും ഏകാന്തതയുടെയും ഇരുണ്ട തുരങ്കങ്ങളില്‍ തളര്‍ന്നുപോയപ്പോള്‍ അവന് വഴികാട്ടിയായത് അമ്മ നന്ദികുന്നേല്‍ മേരിയുടെ വാക്കുകളായിരുന്നു. അമ്മയും കമ്പിളികണ്ടം എന്ന നാടും പകര്‍ന്നുനല്‍കിയ ജീവിതപാഠങ്ങളിലൂടെ, തകര്‍ച്ചകളില്‍നിന്ന് പുതിയൊരു ജീവിതത്തിലേക്കു നടന്നുകയറിയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ആഖ്യാനമാണ് സ്ത്രീയേ, ഇതാ നിന്റെ മകന്‍.
10:07 AM

Original price was: ₹499.00.Current price is: ₹399.00.